testing

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: അന്വേഷണത്തില്‍ അനാസ്ഥയെന്ന് ആരോപണം

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പൊലീസ് അനാസ്ഥയെന്ന് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
▫കേസുമായി മുന്നോട്ടു പോകുന്നതില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. മൊഴിയെടുക്കലിന്റെ ഭാഗമായി സംസാരിക്കവെ, ഇനിയും ചിത്രങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ പരാതിയില്‍ നിന്നും പിന്മാറണമെന്ന് എസ് ഐ പറഞ്ഞതായും ബന്ധക്കള്‍ പറഞ്ഞു. മീഡിയ വണ്ണിനോടാണ് ബന്ധുക്കളുടെ പ്രതികരണം.

No comments:

Post a Comment