testing

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല: ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. തിങ്കളാഴ്ച ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോസഫൈൻ.
▫കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന രേഖാ ശര്‍മയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിത്. സംസ്ഥാനത്തെ ദേശീയ തലത്തില്‍ ഇകഴ്തികാട്ടാനാണ് കമ്മീഷന്‍ അധ്യക്ഷ ശ്രമിക്കുന്നത്. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ എത്തുമ്പോള്‍ മനസിലാകുമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.

No comments:

Post a Comment