∙ കുടുംബത്തിനു പുറത്തുള്ളവരെ കാർഡുമായി വിട്ടു റേഷൻ വാങ്ങാൻ ഇനി കഴിയില്ല. ഇൗ മാസം അവസാനത്തോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ വരുമ്പോൾ വിരലടയാളം പതിച്ചേ റേഷൻ വാങ്ങാൻ കഴിയൂ. കാർഡിൽ പേരില്ലാത്തവരുടെ വിരലടയാളം മെഷീൻ നിരസിക്കും. വർഷങ്ങളായി കുടുംബസമേതം വിദേശത്തും മറ്റു ദൂരസ്ഥലങ്ങളിലും താമസിക്കുന്നവർക്കു തീരുമാനം തിരിച്ചടിയാണെങ്കിലും റേഷൻ കടകൾ കേന്ദ്രീകരിച്ചു നടക്കുന്ന തിരിമറിയും മറിച്ചു വിൽപനയും ഇൗ പരിഷ്കാരത്തോടെ അവസാനിക്കും
നാട്ടിൽ നിന്നു മാറി താമസിക്കുന്നവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ റേഷൻ കടയിലേക്കു കാർഡ് മാറ്റുകയാണു പരിഹാരം. വിദേശത്തുള്ളവർ താൽക്കാലികമായി റേഷൻ വാങ്ങാൻ കഴിയില്ലെന്നു സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിക്കണം. ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 50 റേഷൻ കടകളിലാണ് ഈ മാസം ഇ പോസ് മെഷീനുകൾ സ്ഥാപിക്കുക. കരുനാഗപ്പള്ളി താലൂക്കിലെ കടളിലാണ് ആദ്യം മെഷീനെത്തുന്നത്. ജനുവരിയോടെ സംസ്ഥാനത്തെ 14,335 റേഷൻ കടകളിലും ഇ പോസ് മെഷീൻ ഉപയോഗിച്ചു റേഷൻ വിതരണം തുടങ്ങും
നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവരുടെ വീടുകളിൽ മെഷീനുമായെത്തി വിഹിതം നൽകാനും റേഷൻ വ്യാപാരിക്കു സാധിക്കും. ആദിവാസി മേഖലകളിൽ ഇത്തരത്തിൽ വിതരണം നടത്തുന്നതു സർക്കാർ പരിഗണിക്കുന്നുണ്ട്. ഉപഭോക്താവിന് ഒരു റേഷൻ കടയിൽ നിന്നു മറ്റൊരു റേഷൻ കടയിലേക്കു മാറുന്നതിനുള്ള നൂലാമാലകളും ഇനിയുണ്ടാകില്ല. മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യുന്നതു പോലെ മികച്ച സേവനം നൽകുന്ന റേഷൻ കടകളിലേക്ക് ഉപഭോക്താവിനു വേഗം മാറാം.
ഇ പോസ് മെഷീനിലേക്ക് ആവശ്യമായ ഡേറ്റ തയാറാക്കുന്നതു നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ്. ഇ പോസ് മെഷീനുകൾ സ്ഥാപിക്കുന്നതിനൊപ്പം സുതാര്യത ഉറപ്പു വരുത്തുന്നതിനായി റേഷൻ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇ പോസിന്റെ പ്രവർത്തനം ഇങ്ങനെ
ഇ പോസ് എന്നാൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷൻ വിതരണം ചെയ്യുക. റേഷൻ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽ നിന്ന് അർഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതിന്റെ പ്രിന്റ്ഔട്ട് നൽകുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ സന്ദേശവുമെത്തും. ഇന്റർനെറ്റ് കണക്‌ഷനുള്ള ചെറിയ മെഷീനുകളാണ് റേഷൻ കടകൾക്കായി സർക്കാർ വാങ്ങുന്നത്

കുടുംബത്തിനു പുറത്തുള്ളവരെ കാർഡുമായി വിട്ടു റേഷൻ വാങ്ങാൻ ഇനി കഴിയില്ല. ഇൗ മാസം അവസാനത്തോടെ സംസ്ഥാനത്...
Read more at: http://www.manoramaonline.com/news/latest-news/2017/11/04/06tvm-machine-for-ration.html

No comments:
Post a Comment