testing

🌴കേരളം വാർത്തകൾ : മലപ്പുറത്ത് ഗെയില്‍ പദ്ധതി തുടരുമെന്ന് ജില്ലാ കലക്റ്റര്‍

മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടരുമെന്ന് ജില്ലാ കലക്റ്റര്‍ അമിത് മീണ അറിയിച്ചു. ഇവിടെ പദ്ധതികള്‍ നിര്‍ത്തി വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
▫ഇന്ന് മലപ്പുറം കലക്റ്ററേറ്റില്‍ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ജനവാസ കേന്ദ്രങ്ങളിലൂടെ പദ്ധതി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു.

No comments:

Post a Comment