testing

ഗെയ്ല്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് രമേശ് ചെന്നിത്തല


ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മുക്കത്ത് നടക്കുന്ന സമരം ഏറ്റെടുക്കാന്‍ തത്കാലം യുഡിഎഫ് ആലോചിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തിനെതിരായ പൊലീസ് നടപടി അപലപനീയമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
▫സമരത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വെക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

No comments:

Post a Comment