testing

തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രി

തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. കയ്യേറ്റത്തില്‍ ആധികാരികമായി മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോമസ് ചാണ്ടി വിഷയത്തില്‍ തന്‍റെ നിലപാട് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ റവന്യുമന്ത്രി നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി.

No comments:

Post a Comment