testing

നോട്ടുനിരോധനം സംഘടിത കൊള്ള; മൻമോഹൻ സിങ്

🔳നോട്ടുനിരോധനം, ജി എസ് ടി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഗുജറാത്തിൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തെ തുടർന്ന് പാർലമെൻ്റിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നെന്നും അത് ഒരു സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയും ആയിരുന്നെന്നും, നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും കറുത്ത ദിനമാണ്‌. മൻമോഹൻ സിങ് പറഞ്ഞു.
▫ദുരന്തസമാനമായ ഒരു തീരുമാനം രാജ്യത്ത് നടപ്പിലാക്കിയിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാന്‍ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. സമ്പദ്ഘടനയില്‍ നിന്നും 86 ശതമാനം കറന്‍സിയും പിന്‍വലിച്ചു കൊണ്ടുള്ള ഒരു തീരുമാനം ഇതുവരെ ലോകത്ത് ഒരു രാജ്യവും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


No comments:

Post a Comment